അതിജീവനയാത്ര 20ന് നെയ്യാറ്റിൻകരയിൽ
1377474
Monday, December 11, 2023 12:08 AM IST
നെയ്യാറ്റിന്‍കര: കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന അതിജീവനയാത്ര 20ന് നെയ്യാറ്റിൻകരയിൽ എത്തിച്ചേരും. യാത്രയുടെ വരവേല്‍പ്പുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ആലോചനാ യോഗം എൻജിഒ അസോസിയേഷൻ സൗത്ത് ജില്ലാ പ്രസിഡന്റ് വി.എസ്.രാഖേഷ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡന്റ് കെ .വർഗീസ് അധ്യക്ഷനായി. ജോർജ് ആന്റണി, എസ് ഷാജി, ഷൈജി ഷൈൻ, ഷിബി, അജയാക്ഷൻ, എന്നിവര്‍ പ്രസംഗിച്ചു.