1977 - 80 ബാച്ച് ലോ കോളജ് വിദ്യാർഥികൾ ഒത്തുകൂടി
1377473
Monday, December 11, 2023 12:08 AM IST
തിരുവനന്തപുരം: 1977 - 80 ബാച്ച് ലോ കോളജ് വിദ്യാർഥികൾ ഇക്കുറിയും ഒത്തുകൂടി. കോണ്ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ലോ കോളജിൽ പഠിച്ച 1977 - 80 കാലഘട്ടത്തിലെ വിദ്യാർഥി കൂട്ടായ്മയായ "മിലൻ’ ആണ് മുടക്കമില്ലാതെ ഈ വർഷവും ഒത്തുചേർന്നത്.
കോവളത്തെ അനിമേഷൻ സെന്ററിലാണ് മിലൻ അംഗങ്ങൾ സംഗമിച്ചത്. ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടു നിന്നു .രമേശ് ചെന്നിത്തലക്ക് പുറമേമുൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ.സുരേഷ്, മുൻ പുനലുർ നഗരസഭാ ചെയർമാൻ സുരേഷ്, മുൻ എൻസിആർടി ഡയറക്ടറും കേരളാ യൂണിവേഴ്സിറ്റി റജിസ്റ്റാറുമായിരുന്ന ഡോ.ഹാഷീം.
പ്രവാസി വ്യവസായി എം. ബഷീർ .ആർ.എൽ.ഡി സംസ്ഥാന പ്രസിഡന്റ അഡ്വ:ഷഹീദ് അഹമ്മദ്, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ആനി സീറ്റി. മുൻ ടെക്നിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രാജീവ്, ഡിസിസി സെക്രട്ടറി കെട്ടിടത്തിൽ സുലൈമാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.