മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1377472
Monday, December 11, 2023 12:08 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം നവകേരള സദസിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ ആയുഷ് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
കുറവന്‍കോണം, പട്ടംതാണുപിളള മെമ്മോറിയല്‍ സ്കൂളിലും യുഐടിയിലുമായി സംഘടിപ്പിച്ച ക്യാമ്പില്‍ ആയുര്‍വേദം, സിദ്ധ, ഹോമിയോ, നാച്യുറോപ്പതി വിഭാഗങ്ങളില്‍ നിന്നായി സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ 12 വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു.
16ന് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടുകൂടി വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോഡേണ്‍ മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ പരിശോധനയും സംഘടിപ്പിക്കുമെന്ന് വി.കെ.പ്രശാന്ത് എംഎല്‍എ അറിയിച്ചു.