ഗെയിം ഫെസ്റ്റ് സമാപിച്ചു
1377470
Monday, December 11, 2023 12:08 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി വിവിധ വേദികളില്‍ നടന്നുവന്ന ഗെയിം ഫെസ്റ്റിന് സമാപനമായി . പ്ലാമൂട്ടുക്കട ഇഎംഎസ് വോളിബോള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം കെ .അന്‍സലന്‍ എംഎല്‍എ ഉദ്ഘാനം ചെയ്തു.
മത്സരവിജയികള്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ്.കെ .ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു . പാറശാല പഞ്ചായത്ത് പ്രസിഡന്റ് എല്‍.മഞ്ജുസ്മിത, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെ .ജോജി മെമ്പര്‍മാരായ എസ്.പി ആദര്‍ശ് , രാഹില്‍ ആര്.നാഥ് തുടങ്ങിയവർ പങ്കെടുത്തു.