ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലപാതക കേസ് പ്രതി അറസ്റ്റിൽ
1377469
Monday, December 11, 2023 12:08 AM IST
നെടുമങ്ങാട്: ഭാര്യയുടെ അമ്മുമയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി പിടിയിൽ.
നെടുമങ്ങാട് പേരുമല സ്വദേശി പങ്കിയെ 2014 ൽ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നെടുമങ്ങാട് മഞ്ച പേരുമല വാട്ടർ ടാങ്കിന് സമീപം തടത്തരികത്ത് വീട്ടിൽ സന്തോഷ് (43)ആണ് പിടിയിലായത്.
കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി വിതുര ശിവൻ കോവിലിനു സമീപം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പത്ത് വർഷത്തിന് ശേഷം നെടുമങ്ങാട് പോലീസ് പിടികൂടുകയായിരിന്നു.