ഡെലിഗേറ്റുകള്‍ക്കായി സൗജന്യ ബസ് സര്‍വീസ്
1377251
Sunday, December 10, 2023 2:26 AM IST
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായ നഗരത്തിലെ എല്ലാ തിയറ്ററുകളെയും ബന്ധിപ്പിച്ചു ഡെലിഗേറ്റുകള്‍ക്കായി കഐസ്ആര്‍ടിസി സൗജന്യ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു.
ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജോബി ഫ്ളാഗ് ഓഫ് ചെയ്തു. അക്കാദമി സെക്രട്ടറി സി. അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 8.30 ന് മുതല്‍ രാത്രി 12.30 വരെയാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേര്‍ണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.
ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന് സെക്രട്ടറി ബി. രാകേഷ്, ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേര്‍ണിറ്റി സെക്രട്ടറി കല്ലിയൂര്‍ ശശി, കെഎസ്പിഎ വൈസ് പ്രസിഡന്റ് ജി. സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ടാഗോര്‍ തിയറ്റര്‍ പരിസരത്തെ എക്സിബിഷന് സ്റ്റാളില്‍ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ടുവരെയാണ് ഭക്ഷണവിതരണം ഉണ്ടാകുക.