യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
1377249
Sunday, December 10, 2023 2:26 AM IST
നെടുമങ്ങാട്: യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വട്ടിയൂർക്കാവ് കരുമംകുളം ലൈൻ നിയാസ് മൻസിലിൽ എസ്.ഷമീർ (22), തിരുമല ജയ്നഗർ പാർവതി കൃഷ്ണയിൽ എസ്.ബാസിത്ത് (21) എന്നിവരെ ആണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴായ്ച രാത്രിഏഴിനു കൂവക്കുടി ലക്ഷം വീട് കോളനിയിൽ എം.അരുണിനെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വച്ച് ആക്രമിച്ച കേസിലാണ് അറസ്റ്റ്. അരുണിനെ രക്ഷിക്കാൻ എത്തിയിരുന്ന മാതാവിനെ ഇവർ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. ബൈക്കിന്റെ സ്റ്റംമ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമത്തിൽ അരുണിനും ഷമീറിനും പരുക്കേറ്റു. അബോധാവസ്ഥയിൽ ആയിരുന്നു ഷെമീറിനെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത് .