മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
1377248
Sunday, December 10, 2023 2:26 AM IST
നെടുമങ്ങാട്: പുത്തൻപാലം -വെഞ്ഞാറമൂട് റോഡിൽ ഇര്യനാട് ജംഗ്ഷനു സമീപം ആഞ്ഞിലി മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം.റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടം ഒഴിവായി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനെതുടർന്ന് വൈദ്യുതി ബന്ധം തകരാറിലായി. നെടുമങ്ങാട് നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.