മനുഷ്യാവകാശ ദിനാഘോഷം ഇന്ന് ചീഫ് ജസ്റ്റീസ് ഉദ്ഘാടനം ചെയ്യും
1377246
Sunday, December 10, 2023 2:26 AM IST
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഇന്നു രാവിലെ 10.30ന് പാളയം അയ്യങ്കാളി ഹാളിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും.
കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സമ്മേളനത്തിൽ അധ്യക്ഷനായിരിക്കും. കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പ്രത്യേക പ്രഭാഷണം നടത്തും. മനുഷ്യാവകാശ സംരക്ഷണം തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ പങ്കും ഉത്തരവാദിത്തവും എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പ്രഭാഷണം നടത്തും.
നിയമ വകുപ്പ് സെക്രട്ടറി കെ.ജി. സനൽ കുമാർ, കേരള സഹകരണ ട്രൈബ്യൂണലും ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എൻ. ശേഷാദ്രിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.