റോബിൻസനും ജനിക്കും അധ്യാപക അവാർഡ്
1377245
Sunday, December 10, 2023 2:26 AM IST
വിഴിഞ്ഞം: അഖിലേന്ത്യാ അവാർഡീ ടീച്ചേർസ് ഫെഡറഷന്റെ മികച്ച അധ്യാപകർക്കുള്ള ഗുരുശ്രേഷ്ഠ അവാർഡിനു ജില്ലയിൽ നിന്നും രണ്ട് അധ്യാപകർ.
ഹൈസ്കൂൾ വിഭാഗത്തിൽ ജഗതി ഗവ. ബധിര വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ റോബിൻസനും ഹയർസെക്കൻഡറി വിഭാഗത്തിൽ നെയ്യാറ്റിൻകര പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപിക ജനി എം .ഇസഡിനുമാണ് പുരസ്കാരം. പ്രത്യേകം സജ്ജീകരിക്കുന്ന ചടങ്ങിൽ പതിനാറിനു തൊടുപുഴയിൽ വച്ച് അവാർഡ് വിതരണം നടക്കും.