വെ​ള്ള​റ​ട: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ന​ഗ​ര​ത്തി​ലൂ​ടെ യാ​ത്ര​ചെ​യ്ത മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. മു​ള്ള​ലി​വി​ള സ്വ​ദേ​ശി സ​ന്തോ​ഷ്‌​കു​മാ​ർ (44) ആ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.
ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച ശേ​ഷം അ​തേ ബൈ​ക്കി​ൽ ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളാ​ണ് സ​ന്തോ​ഷ്‌​കു​മാ​ർ.

വെ​ള്ള​റ​ട പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. പു​ലി​യൂ​ര്‍​ശാ​ല സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ വീ​ടി​നു​മു​ന്നി​ലി​രു​ന്ന ബൈ​ക്കാ​ണ് പ്ര​തി മോഷ്ടിച്ച് യാ​ത്ര​ന​ട​ത്തി​യ​ത്. മോ​ഷ്ടി​ക്കു​ന്ന ബൈ​ക്ക് ഉ​പ​യോ​ഗി​ച്ച് തു​ട​ര്‍ മോ​ഷ​ണം ന​ട​ത്തു​ക​യും ശേ​ഷം അ​ത് ആ​ക്രി​ക്ക് വി​റ്റ് പൈ​സ ഉ​ണ്ടാ​ക്കു​ക​യാ​ണ് സു​രേ​ഷി​ന്‍റെ രീ​തി.

മോ​ഷ​ണ ബൈ​ക്കി​ല്‍ സു​രേ​ഷ് സ​ഞ്ച​രി​ക്കു​ന്ന​താ​യു​ള്ള വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യ്യാ​ൾ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റ് ചെ​യ്ത റി​മാ​ൻ​ഡ് ചെ​യ്തു.