ലഹരിഗുളിക കടത്തിയ യുവാവ് പിടിയില്‍
1377239
Sunday, December 10, 2023 2:25 AM IST
പാറശാല: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലഹരി ഗുളികയുമായി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി.
തമിഴ്നാട് മധുര ന്യൂവിലക്കുടി സ്വദേശി രാഹുല്‍ (23) നെയാണ് പിടികൂടിയത്. ഇന്നലെ കോറ്റാമം ജംഗ്ഷനില്‍ നടന്ന വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയുമായിരുന്ന വോള്‍വോ ബസില്‍ നിന്നുമാണ് ലഹരി ഇയ്യാളെ പിടികൂടിയത്.
22.500 ഗ്രാം ലഹരിഗുളികകളാണ് പിടികൂടിയത്. അമരവിള എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എ. വിനോജിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ. മധു, സിവില്‍ എക്സൈസ് ഓഫീസര്‍ ആര്.എസ്.രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.