ടെക്സ്റ്റയില്‍സ് ഉടമയെ കടയിൽ കയറി ആക്രമിച്ചതായി പരാതി
1377238
Sunday, December 10, 2023 2:25 AM IST
വെള്ളറട: പനച്ചമൂട്ടില്‍ അഞ്ചംഗ സംഘം യുവാവിനെ കടയിൽകയറി ആക്രമിച്ചതായി പരാതി. പഞ്ചാകുഴി സ്വദേശിയുടെ ഓക്സിജന്‍ എന്ന ടെക്സ്റ്റൈയിലാണ് ആക്രമണം നടന്നത്.
പരിക്കേറ്റ ഷമീര്‍ (34)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തനിക്ക് അറിയാമെന്ന് ഷമീർ പോലീസിനോട് പറഞ്ഞു. പ്രദേശത്ത് ലോട്ടറിക്കട നടത്തുന്ന അനി (24) അശ്വിന് (21) എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.
കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ ആക്രമണങ്ങൾ നടത്തിയതിന്റെ ദൃശ്യങ്ങൽ പതിഞ്ഞിട്ടുണ്ട്. ഷമീര്‍ വെള്ളറട പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തിൽ പേലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.