പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍
1377237
Sunday, December 10, 2023 2:25 AM IST
പേരൂര്‍ക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് അറസ്റ്റില്‍. കുളത്തൂര്‍ സ്വദേശി ജോയ്സുന്ദരം (53) ആണ് അറസ്റ്റിലായത്. 14 കാരിയാണ് പീഡനത്തിന് ഇരയായത്.
പ്രതിയും ഭാര്യയും ചേര്‍ന്നു നടത്തുന്ന സംഗീത ക്ലാസിനെത്തിയ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.