കര്‍മലമാതാ പീസ് ഫെസ്റ്റ് 24 മുതൽ
1377236
Sunday, December 10, 2023 2:25 AM IST
വെള്ളറട: കര്മലമാതാമല ഇക്കോ ടൂറിസം പില്‍ഗ്രിം കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പീസ് ഫെസ്റ്റ് 24 മുതല്‍ ജനുവരി ഒന്നുവരെ തെക്കന്‍ കുരിശുമല സംഗമ വേദിയിലും കര്‍മ്മലമാതാ മലയിലുമായി നടക്കുമെന്ന് ഡയറക്ടര്‍ ഡോ. വിന്‍സന്റ് കെ .പീറ്റര്‍ അറിയിച്ചു.
24ന് വൈകുന്നേരം ആഘോഷ പരിപാടികള്‍ക്ക് സംഗമ വേദിയില്‍ ആരംഭം കുറിക്കും. ആറു മണിക്ക് തിരുപിറ പിറവി മഹോത്സവ ദിവ്യബലിയും ഏഴു മണിക്ക് വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മവും നടക്കും.
എല്ലാ ദിവസവും വൈകുന്നേരം 5.30 ന് ജപമാല, ലിറ്റി നി, ആഘോഷമായ ദിവ്യബലി എന്നിവ നടക്കും. റവ.ഡോ. വിന്‍സന്റ് കെ .പീറ്റര്‍, ഫാ.ജോസഫ് അനില്‍, റവ.ഡോ. അലോഷ്യസ് സത്യനേശന് , ഫാ.ജോയി സാബു , റവ.ഡോ. ക്രിസ്തുദാസ് തോംസണ്‍, ഫാ.റോബര്‍ട്ട് വിന്‍സന്റ്, എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ദിവ്യബലിയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ.സാവിയോ ഫ്രാന്‍സീസ്, ഫാ.എ.ഒ.അഖില്‍, ഫാ.ലോഡ്വിന്‍ ലോറന്‍സ് , ഫാ.എച്ച്. ജയേന്ദ്രദാസ്, ഫാ.എം. സജീവ്, ബി. സാലു എന്നിവര്‍ സമാധാന സന്ദേശങ്ങള്‍ നല്‍കും. 31ന് ആറിന് പുതുവത്സര ദിവ്യബലിയും നടക്കും.