ഐ ഫോണ്‍ മോഷ്ടാവ് അറസ്റ്റില്‍
1377234
Sunday, December 10, 2023 2:25 AM IST
പേരൂര്‍ക്കട: ഐ ഫോണ്‍ മോഷ്ടാവിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റുചെയ്തു. പാളയം ലെനിന്‍നഗര്‍ സ്വദേശി ഹരീഷ് (28) ആണ് അറസ്റ്റിലായത്.
കന്റോണ്‍മെന്റ് സ്റ്റേഷന് പരിധിയിലെ വാൻറോസ് ജംഗ്ഷനു സമീപം വര്‍മ ഹോം സ്റ്റേയില്‍ നിന്ന് നവംബര്‍ 17ന് വെളുപ്പിനാണ് പ്രതി ഐ ഫോണും 7000 രൂപയും കവര്‍ന്നത് . സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.