ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്നു വീണ് പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി മരിച്ചു
1377075
Saturday, December 9, 2023 10:38 PM IST
വെഞ്ഞാറമൂട്: കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനി എറണാകുളം ഉദയംപേരൂർ മണിയറ ഗാർഡൻസ് കരുവേലി ഹൗസിൽ അതിഥി ബെന്നി(22)യാണ് മരിച്ചത്. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.