ഓം പ്രകാശ് 15 വരെ പോലീസ് കസ്റ്റഡിയിൽ
1376878
Saturday, December 9, 2023 12:12 AM IST
തിരുവനന്തപുരം: പാറ്റൂരിൽ യുവാക്കളെ വെട്ടിയ കേസിലെ പ്രതി ഗുണ്ടാ നേതാവ് ഓം പ്രകാശിനെ 15 വരെ പോലീസ് കസ്റ്റഡിയിൽ നൽകി.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പത്തു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ജനുവരി ഒന്പതിനു കണ്സ്ട്രക്ഷൻ കന്പനി ഉടമയായ നിധിനെയും സുഹൃത്തുക്കളെയും കാർ തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.