ഊർജസംരക്ഷണ സാക്ഷരത യജ്ഞം
1376877
Saturday, December 9, 2023 12:12 AM IST
നെടുമങ്ങാട്: ഇഎംസി കേരളയുമായി സംയോജിച്ചു നെടുമങ്ങാട് ഗവ .ടിഎച്ച്എസ് & വിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ഊർജസംരക്ഷണ സാക്ഷരതാ യജ്ഞം നഗരസഭ കൗൺസിലർ എൻ. ബിജു ഉദ്ഘാടനം ചെയ്തു. മാർക്കറ്റ് ജംഗ്ഷൻ മുതൽ കെ.എസ്.ഇ.ബി ഓഫീസ് വരെ ഊർജസംരക്ഷണ പദയാത്ര നടത്തി.
പി എച്ച് എം കെ എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വൊക്കേഷണൽ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെയും എനർജി മാനേജ്മെന്റ് കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ "മിതം 2.0"എന്ന പേരിൽ ഊർജ്ജ സംരക്ഷണ സാക്ഷരത യജ്ഞ പദ്ധതി നടത്തി. സ്കൂളിൽ നിന്നും പനവൂർ ജംഗ്ഷനിലേക്ക് റാലിയും സംഘടിപ്പിച്ചു.