കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു പരിക്ക്
1376876
Saturday, December 9, 2023 12:12 AM IST
നെയ്യാറ്റിന്‍കര : ബാലരാമപുരം- നെയ്യാറ്റിന്‍കര ദേശീയ പാതയില്‍ ആറാലുംമൂടിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.
ഇന്നലെ രാവിലെയായിരുന്നു അപകടം. ബാലരാമപുരത്തേയ്ക്ക് വരികയായിരുന്ന കാറും നെയ്യാറ്റിന്‍കരയിലേയ്ക്ക് പോയ ബൈക്കുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. വഴിമുക്ക് സ്വദേശിയായിരുന്നു ബൈക്കിലെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.
അയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നിസ്സാര പരിക്കുണ്ട്.