മോഷ്ടാക്കള്‍ സിസിടിവിയും ഹാര്‍ഡ് ഡിസ്കും കടത്തിക്കൊണ്ടുപോയി
1376875
Saturday, December 9, 2023 12:12 AM IST
വെള്ളറട: ഗവ. യുപി സ്കൂളിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന ഡേവിഡ് ടയര്‍ വര്‍ക്ക് കടയിലാണ് കഴിഞ്ഞ രാത്രി കവര്‍ച്ച നടന്നത്.
ഡോറിലെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ മേശ കുത്തി തുറന്നുവെങ്കിലും മേശയില്‍ കാശ് ഒന്നുമില്ലെന്ന് മനസിലായതോടെ സിസിടിവിയും ഹാര്‍ഡ് ഡിസ്കും അനുബന്ധ സാധനങ്ങളും കടത്തിക്കൊണ്ടുപോകുകയായിരുന്നു.
ഒരു വര്‍ഷം മുമ്പും ഇതേ കടയില്‍ കവര്‍ച്ച നടന്നിരുന്നു അന്ന് കടയില്‍ ഉണ്ടായിരുന്ന 2500 രൂപ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് കടയില്‍ സി സി റ്റി വി സ്താപിച്ചത്.