മൊബൈല്‍ഫോണ്‍ മോഷ്ടാക്കളെ അറസ്റ്റുചെയ്തു
1376874
Saturday, December 9, 2023 12:12 AM IST
പേരൂര്‍ക്കട: സോളാര്‍ കമ്പനിയില്‍ ജോലി നോക്കിവരുന്ന കോഴിക്കോട് സ്വദേശിയായ ഫിറോസിന്റെ പക്കല്‍ നിന്നും വിലകൂടിയ മൊബൈല്‍ഫോണ്‍ കവര്‍ന്ന സംഘത്തെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.
ലിസി റോഡ് സ്വദേശികളായ ടിംസണും (21), സൂരജും (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് എയര്‍പോര്‍ട്ടിന് സമീപത്തുവച്ചാണ് പ്രതികള്‍ ഫിറോസിനെ കണ്ടെത്തുന്നത്. ഈ ഭാഗത്ത് സോളാര്‍ വിളക്ക് ഉറപ്പിക്കുന്ന ജോലി കഴിഞ്ഞ് തിരികെപ്പോകുകയായിരുന്ന ഫിറോസ് തദ്ദേശീയനല്ലെന്നു തിരിച്ചറിഞ്ഞ പ്രതികള്‍ ഇയാളെ ആക്രമിക്കുകയായിരുന്നു.
12,000 രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണാണ് പ്രതികള്‍ കവര്‍ന്നത്. ഫിറോസ് നല്കിയ പരാതിയിലാണ് അന്വേഷണം ഉണ്ടായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.