യുവജന കമ്മീഷൻ ദ്വിദിന യുവ കർഷക സംഗമം സംഘടിപ്പിക്കും
1376871
Saturday, December 9, 2023 12:12 AM IST
തിരുവനന്തപുരം : കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു.
28,29 തീയതികളിൽ ആലപ്പുഴയിലായിരിക്കും സംഗമം. യുവ കർഷകർക്ക് ഒത്തുകൂടാനും പുത്തൻ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താത്പര്യമുള്ള യുവതയ്ക്ക് ഊർജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം.
താത്പര്യമുള്ളവർ ബയോഡേറ്റയോടൊപ്പം [email protected] എന്ന മെയിൽ ഐഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷൻ,വികാസ് ഭവൻ,തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ഡിസംബർ 22 ന് മുൻപ് അപേക്ഷിക്കണം. ഫോൺ- 0471 2308630