വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു
1376826
Friday, December 8, 2023 11:22 PM IST
പേരൂര്‍ക്കട: വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നാലാഞ്ചിറ ചെഞ്ചേരി മൊട്ടവിള ഗോപീരമ്യത്തില് രമാദേവി (64) ആണ് മരിച്ചത്. ഇന്ന് 3ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. വെള്ളിയാഴ്ച 12ന് മണ്ണന്തല കോട്ടമുകള്‍ ഭാഗത്തായിരുന്നു അപകടം.
രമാദേവി റോഡുമുറിച്ചു കടക്കുന്നതിനിടെ കോട്ടമുകള്‍ ഭാഗത്തേക്ക് അമിത വേഗത്തില്‍ വരികയായിരുന്ന സ്കൂട്ടര്‍ ഇവരെ ഇടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ പട്ടത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വൈകുന്നേരം 4.30നു മരണപ്പെടുകയായിരുന്നു. രാജനാണ് ഭര്‍ത്താവ്.