ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കിണറ്റിൽ ചാടി മരിച്ചു
1376627
Friday, December 8, 2023 12:52 AM IST
നെടുമങ്ങാട്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കിണറ്റിൽ ചാടിയ ഭർത്താവ് മരിച്ചു. വെള്ളനാട് പിരമ്പിൻകോണം അനൂപ് അവന്യ സുനു ഭവനിൽ വിജയ സുധാകരൻ (70) ആണ് മരിച്ചത്. ഭാര്യ വിജയ കുമാരിയെ (64) വെട്ടിപ്പരുക്കേൽപിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. കഴിഞ്ഞ ഞായർ രാത്രി 8.30 ഓടെയാണ് സംഭവം. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വിജയ സുധാകരൻ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
ഭാര്യയെകൊന്ന് ആത്മഹത്യ ചെയ്യുമെന്ന് വിജയ സുധാകരൻ പറഞ്ഞിരുന്നതായി അടുത്ത ബന്ധു പറഞ്ഞു.വർഷങ്ങളായി വെള്ളനാട് ടൗണിൽ ടെക്സ്റ്റയിൽസ് നടത്തിയിരുന്ന ആളായിരുന്നു വിജയ സുധാകരൻ.