പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു
1376626
Friday, December 8, 2023 12:52 AM IST
കോവളം: നടക്കാനിറങ്ങിയയാൾ കുഴഞ്ഞ് വീണുമരിച്ചു. വെങ്ങാനൂർ പനങ്ങോട് പാലറവിള വീട്ടിൽ എ.വേലപ്പൻ(67) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. അടുത്തയാഴ്ച ശബരിമലയിൽ പോകുന്നതിന് മുന്നോടിയായാണ് വേലപ്പനും മകനും പേരക്കുട്ടികളുമായി നടക്കാനിറങ്ങിയത്.
കോവളം ബൈപാസിലെ ജംഗ്ഷനിൽ സർവീസ് റോഡിലൂടെ നടക്കുന്ന സമയത്ത് ശാരീരീക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: പരേതയായ കുശലകുമാരി. മക്കൾ: മനു, അനു. മരുമക്കൾ. ധന്യ, ബിജു. സഞ്ചയനം തിങ്കൾ ഒൻപത് .