ഹാട്രിക്ക് നേടി കൈലാസ്
1376616
Friday, December 8, 2023 12:36 AM IST
ആറ്റിങ്ങല്‍: നര്‍ത്തകിയായ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെ ചുവടുകളുടെ താളം മനസിലാക്കിയ കൈലാസ്നാഥിന് കലോത്സവത്തില്‍ പങ്കെടുത്ത മൂന്ന് നൃത്തയിനങ്ങളിലും ഒന്നാം സ്ഥാനം. എച്ച്എസ് വിഭാഗം ഓട്ടന്‍ തുള്ളലിലും ഭരതനാട്യത്തിലും കേരള നടനത്തിലുമാണ് ഈ കൊച്ചുമിടുക്കന് ഹാട്രിക് വിജയം സ്വന്തമാക്കിയത്.
വെള്ളായണി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കൈലാസ് സിബിഎസ്സി യില്‍ നിന്നും മാറി സ്റ്റേറ്റ് സിലബലിസിലെത്തിയാണ് വിജയ കിരീടം ചൂടിയത്.
മാര്‍ഗി കഥകളി ട്രൂപ്പിലെ ലവന്, കൃഷ്ണന്, ഇന്ദ്രന്, ലക്ഷ്മണന് എന്നീ കഥാപാത്രങ്ങള്‍ക്ക് വേഷപ്പകര്‍ച്ച ചെയ്തു കഥകളി പരിപാടികളില്നിറഞ്ഞാടുന്ന താരം കൂടിയാണ് കൈലാസ്.
സിബിഎസിയില് നാടോടി നൃത്തത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാരനായിരുന്നു. ബാംഗ്ലൂരില്‍നിന്നും ശേഷ്ട്ര കലായശ്വസ്നി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൈമനം അമൃതാനഗര് കെ ത്രി പവിത്രത്തില്‍ അക്കൗണ്ടന്റ് പി. പ്രേംനാഥിന്റെയും എൻ.എസ്. വിദ്യയുടെയും മകനാണ് കൈലാസ്.