മത്സരാര്‍ഥി കുഴഞ്ഞു വീണു; നാടന്‍ പാട്ടിനിടെ കറന്റുപോയി
1376615
Friday, December 8, 2023 12:36 AM IST
ആറ്റിങ്ങല്‍: ഹൈസ്കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരംനടന്ന വേദിയില്‍ പാട്ടിനിടയില്‍ കറന്റ് പോയി. ആതിഥേയരായ ആറ്റിങ്ങല്‍ ഗവണ്മെന്റ് ഹയര്‍സെക്കൻഡറി സ്കൂള്‍ ടീം മത്സരിക്കുമ്പോഴാണ് രണ്ടു മിനിറ്റോളം കറന്റ് പോയത്.
കറന്റ് പോയെങ്കിലും കുട്ടികള്‍ ആവേശത്തോടെ തന്നെ പാടി. മത്സരം കഴിഞ്ഞ് സ്റ്റേജ് വിട്ട് ഇറങ്ങിയതും നാടന്‍പാട്ട് സംഘത്തിലെ പ്രധാനി കുഴഞ്ഞു വീണു. പത്താം ക്ലാസ് വിദ്യാര്‍ഥി അനിഖയാണ് കുഴഞ്ഞുവീണത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.
കറന്റുപോയതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍വും, അപ്പോള്‍ കൂടുതല്‍ ശക്തമായി പാടേണ്ടി വന്നതും, ചെറിയ പനിയും കുഴഞ്ഞുവീഴാന്‍ കാരണമായതെന്ന് അധ്യാപകര്‍ പറഞ്ഞു. മത്സരത്തില്‍ ടീം എ ഗ്രേഡ് സ്വന്തമാക്കി.