സിവിൽ സർവീസ് സംരക്ഷണ യാത്രയ്ക്കു സമാപനം
1376613
Friday, December 8, 2023 12:36 AM IST
തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പിൻവലിച്ചു പഴയ പെൻഷൻ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സിൽ നടത്തിവന്ന സിവിൽ സർവീസ് സംരക്ഷണ യാത്ര സമാപിച്ചു.
ഇന്നലെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിച്ച ജാഥ കിഴക്കേകോട്ട പുത്തരിക്കണ്ടത്തെ ഇ.കെ.നായനാർ പാർക്കിൽ സമാപിച്ചു. ആയിരക്കണക്കിനു ജീവനക്കാർ ജാഥയിൽ പങ്കെടുത്തു. സമാപന സമ്മേളനം എഐടിയുസി അഖിലേന്ത്യ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ ഉദ്ഘാടനം ചെയ്തു.
ഭരണത്തിലിരുന്നാലും തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാട്ടം തുടരണമെന്നു പാണ്ഡെ പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ, ജോയിന്റ് കൗണ്‍സിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ചെയർമാൻ കെ.ഷാനവാസ് ഖാൻ എന്നിവർ പ്രസംഗിച്ചു.