വയോധികനെ മദ്യം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ
1376612
Friday, December 8, 2023 12:36 AM IST
നെടുമങ്ങാട്: 52കാരനായ വയോധികനെ മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ആനാട് കൊല്ലങ്കാവ് പന്നിയോട്ടുകോണം എസ്.ദീപു (30)നെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തെ തുടർന്ന് വയോധികൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യ പ്രവർത്തകരാണ് പൊലീസിൽ വിവരം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.