നഗരസഭാ കൗൺസിൽ യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു
1376610
Friday, December 8, 2023 12:36 AM IST
നെടുമങ്ങാട് : നവകേരളാ സദസിന് ഒരു ലക്ഷം രൂപ നൽകാനുള്ള തീരുമാനത്തിൽ നെടുങ്ങാട് നഗരസഭാ കൗൺസിൽ യോഗം യൂഡിഎഫ് കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തി ബഹിഷ്ക്കരിച്ചു.
കഴിഞ്ഞ രണ്ട് മാസമായി വയോമിത്രം ക്യാമ്പിൽ ബിപി പരിശോധന മുടങ്ങിയിട്ടും, കേടായ ഉപകരണങ്ങൾ വാങ്ങിനൽകുവാൻ കഴിയാത്ത നഗരസഭയാണ് ധൂർത്തിനായി ഒരു ലക്ഷം രൂപ നൽകുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.