ബോൾ ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
1376609
Friday, December 8, 2023 12:36 AM IST
നെയ്യാറ്റിൻകര : നവ കേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ സംസ്ഥാന ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തിരി തെളിയും.
വൈകുന്നേരം അഞ്ചിന് ചാന്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. മുതിര്‍ന്ന കളിക്കാരെ കെ. ആന്‍സലന്‍ എംഎല്‍എ ആദരിക്കും. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷനാകുന്ന യോഗത്തില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് സമിതി ചെയര്മാന് കെ.കെ ഷിബു, സംഘാടക സമിതി ട്രഷറര്‍ എം.ജെ ശ്രീകുമാര്‍, അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ.റഷീദ് മുതലായവര്‍ സംബന്ധിക്കും.
കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റും നടക്കും. പുരുഷ -വനിത വെറ്ററൻസ് വിഭാഗത്തിലെ 68 - മത് സംസ്ഥാന ചാമ്പ്യൻഷിപ്പിനാണ് നെയ്യാറ്റിൻകര ആതിഥേയത്വം വഹിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നുമായി 350 ലേറെ കായിക താരങ്ങൾ പങ്കെടുക്കും.
സമ്മാനദാനം പത്തിന് വൈകുന്നേരം നടക്കും. മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികവുറ്റ കായിക താരങ്ങളെയാണ് സംസ്ഥാന ടീമായി പരിഗണിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.