മൊബൈല്‍ഫോണ്‍ മോഷ്ടാവിനെ പിടികൂടി
1376608
Friday, December 8, 2023 12:36 AM IST
പേരൂര്‍ക്കട: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്നയാളെ പോലീസ് പിടികൂടി. കൊല്ലം മങ്കാട് ചിതറ വാഴവിള സ്വദേശി യഹിയ (59) ആണ് പിടിയിലായത്.
അഞ്ചിന് വൈകുന്നേരം ബസ് കാത്തു നില്‍ക്കുകയായിരുന്ന ജയകുമാര്‍ എന്ന യാത്രികന്റെ മൊബൈല്‍ഫോണാണ് പ്രതി കവര്‍ച്ച ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.