മണ്ണിട്ട് മൂടിയ തോട് പുനസ്ഥാപിക്കണമെന്ന് ആവശ്യപെട്ട് പരാതി
1376607
Friday, December 8, 2023 12:15 AM IST
നെടുമങ്ങാട്: ഭൂമാഫിയ മണ്ണിട്ട് മൂടിയ തോട് പുനസ്ഥാപിക്കണമെന്നാവശ്യപെട്ട് മഞ്ഞക്കോട്ടുമല തോടു സംരക്ഷണ സമിതി ഹൈക്കോടതിയിൽ പരാതി നൽകുകി.
ആനാട് പഞ്ചായത്തിലെ മഞ്ഞക്കോട്ടുമല വഞ്ചുവംതോടാണ് ഭൂമാഫിയ മണ്ണിട്ട് മൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി കമ്മിഷനെ വച്ച് നേരിട്ടുകണ്ട് ബോദ്ധ്യപ്പെട്ട് റിപ്പോർട്ട് നൽകി.
ഇപ്പോൾ ഇപ്പോൾ മണ്ണിട്ട് മൂടിയ തോടിനു മുകളിലും, പഞ്ചായത്ത് തോടിലും പഞ്ചായത്ത് പെർമിറ്റ് ഇല്ലാതെ ഭൂമാഫിയ നിർമാണപ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇതിനെതിരെ ഇപ്പോൾ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്.
എന്നാൽ പോലീസ് ഭൂമാഫിയക്ക് കൂട്ടുനിൽക്കുകയാണെന്നാരോപിച്ച് വഞ്ചുവം തോട് സംരക്ഷണ സമിതി രംഗതെത്തി.