വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി
1376603
Friday, December 8, 2023 12:15 AM IST
വെള്ളറട: വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപിച്ചതായി പരാതി. പുന്നക്കാട് റോഡരികത്ത് വീട്ടില് ഷൈലജ (45)യ്ക്കാണ് സമീപവാസിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
വീട്ടമ്മ സ്വന്തം പുരയിടത്തിലെ മരത്തിന്റെ ചില്ല വെട്ടിമാറ്റുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
പരിക്കേറ്റ വീട്ടമ്മയെ ആശുപ്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.