ക്രിസ്മസ് ന്യൂഇയർ ആഘോഷ കമ്മിറ്റി രൂപീകരിച്ചു
1376602
Friday, December 8, 2023 12:15 AM IST
വെള്ളറട: ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വെള്ളറടയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ കമ്മിറ്റിക്ക് രൂപം നല്കി.
ആഘോഷ കമ്മിറ്റി പ്രസിഡന്റായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ .ജയകുമാറിനെയും, സെക്രട്ടറിയായി ക്രിസ്റ്റല്രാജിനെയും, ട്രഷറര്‍ ആയി സി .സുന്ദരേശനെയും, രക്ഷാധികാരികളായി എസ്.സത്യശീലന്, ജയകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
24, 25, 26 ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷം നടത്തുവാന്‍ കമ്മിറ്റി തീരുമാനിച്ചു. വെള്ളറട ജംഗ്ഷനില്‍ ഭീമന് ക്രിസ്മസ് നക്ഷത്രം സ്ഥാപിച്ചു.