തെങ്ങുകയറ്റ പരിശീലനം നല്കി
1376601
Friday, December 8, 2023 12:15 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തില്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് തെങ്ങ് കയറ്റ പരിശീലനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാനും, കേരകര്‍ഷകരെ സഹായിക്കാനും വേണ്ടിയാണ് ഹരിത സഹായ സ്ഥാപനമായ 'അമാസ് കേരള'യുടെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രന് ,വൈസ് പ്രസിഡന്റ് ബിന്ദു ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റെജികുമാര്‍, കാനക്കോട് ബാലരാജ്, മെമ്പര്‍മാരായ എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്കി.