പ്രഭാത ഭക്ഷണം വിതരണം ചെയ്തു
1376599
Friday, December 8, 2023 12:15 AM IST
നെടുമങ്ങാട്: കേരള പോലീസിന്റെ കീഴിലുള്ള ഹോം ഗാർഡ് നിലവിൽ വന്ന ദിവസത്തിന്റെ ഭാഗമായി നെടുമങ്ങാട് സബ് ഡിവിഷനിലെ ഹോം ഗാർഡുകൾ ജില്ലാ ആശുപത്രിയിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ട്രാഫിക് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശശിധരൻ നിർവഹിച്ചു. ജില്ല പ്രസിഡന്റ് വിനയകുമാർ, സംസ്ഥാന സമിതിയംഗം മാഹീൻ, സുരേഷ് എന്നിവർ ഭക്ഷണ വിതരത്തിന് നേതൃത്വം നൽകി.