കാണാതായ ആളുടെ മൃതദേഹം അയല്‍വാസിയുടെ കിണറ്റില്‍ ജീര്‍ണിച്ച നിലയില്‍
1376481
Thursday, December 7, 2023 2:26 AM IST
പാറശാല: ഇരുപതു ദിവസം മുന്‍പ് കാണാതായ ആളുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കിണറിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. നെടുവാന്‍വിള പുറക്കാക്കല്വിളാകം വീട്ടില്‍ ജ്ഞാനദാസി (59) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
നവംബര്‍ പതിനാറാം തീയതി മുതല്‍ ജ്ഞാനദാസിനെ കാണാനില്ലായിരുന്നു.പാറശാല പോലീസ് അന്വേഷണം നടത്തിവരവെയാണ് അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടത്.
കിണറ്റില്‍നിന്നു ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ മൃതദേഹം കിണറിനുള്ളില്‍നിന്നു പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: റാണി. മക്കള്‍: അനീഷ്, അജീഷ്, അജേഷ്, അനീഷ.