മത്സരം തുടങ്ങുംമുന്പേ കര്ട്ടന് അഴിഞ്ഞുവീണു; പ്രശ്നം സാങ്കേതികം
1376374
Thursday, December 7, 2023 12:32 AM IST
ആറ്റിങ്ങല്‍: പ്രധാനവേദിയിലെ കര്ട്ടന് കെട്ടിയ കമ്പ് ഒടിഞ്ഞു. ഇന്നലെ രാത്രി 7.30ന് വേദി ഒന്നില്‍ ഹയര്‍സെക്കൻഡറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തമത്സരം നടക്കുമ്പോഴായിരുന്നു സംഭവം.
കമ്പ് പൊട്ടിയെങ്കിലും കര്ട്ടന് താഴെ വീഴാതെ തൂങ്ങി നിന്നതിനാല്‍ അപകടം ഒഴിവായി. സംഭവസമയത്ത് സ്റ്റേജിലുണ്ടായിരുന്ന വിദ്യാര്‍ഥി ഇടപെട്ട് കര്ട്ടന് ശരിയാക്കിയതോടെയാണ് മത്സരം തുടരാനായത്. 15 മിനിറ്റ് മത്സരം നിര്ത്തിവയ്്ക്കേണ്ടി വന്നതൊഴിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായില്ലെന്നതു സംഘാടകര്‍ക്കും ആശ്വാസമായി.