ആ​റ്റി​ങ്ങ​ല്‍: നാ​ട​ക വേ​ദി​യി​ല്‍ മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് യു​പി വി​ഭാ​ഗം നാ​ട​ക മ​ത്സ​രം മ​ണി​ക്കൂ​റു​ക​ള്‍ നി​ര്‍​ത്തി​വച്ചു. രാ​വി​ലെ പ​ത്തോ​ടെ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു നാ​ട​ക​ങ്ങ​ള്‍ പി​ന്നി​ട്ട​തോ​ടെ​യാ​ണ് ശ​ബ്ദസം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​തി ഉ​യ​ര്‍​ന്ന​ത്.

തു​ട​ര്‍​ന്നു മൂ​ന്നാ​മ​ത്തെ നാ​ട​കം അ​വ​ത​രി​പ്പി​ക്കേ​ണ്ട ക​ണി​യാ​പു​രം സ​ബ് ജി​ല്ല​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ നാ​ട​ക മ​ത്സ​രം നി​ര്‍​ത്തി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്റ്റേ​ജ് മാ​റ്റ​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നു.

തു​ട​ര്‍​ന്ന സം​ഘാ​ട​ക​ര്‍ ഇ​ടെ​പ​ട്ട് ശ​ബ്ദ സം​വി​ധാ​ന​ത്തി​ല്‍ വേ​ണ്ട മാ​റ്റം വ​രു​ത്തി. തു​ട​ര്‍​ന്ന് അ​ടു​ത്ത നാ​ട​കം അ​വ​ത​രി​പ്പി​ക്കേ​ണ്ട ടീം ​സ്റ്റേ​ജ് പ​രി​ശേ​ധി​ച്ച​ശേ​ഷം ഒ​രു മ​ണി​യോ​ടെ​യാ​ണ് നാ​ട​ക മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​ത്. മൊ​ത്തം 14 ടീ​മു​ക​ളാ​ണ് യു​പി വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.