തെക്കിന്റെ തേരോട്ടം...
1376372
Thursday, December 7, 2023 12:32 AM IST
ആറ്റിങ്ങല്‍: ആവേശപ്പോരിന്റെ ആദ്യലാപ്പില്‍ തന്നെ ആരംഭിച്ച പോയിന്റ് വേട്ടയില്‍ മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം സൗത്ത്. മത്സരവേദികളിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ 464 പോയിന്റുകള്‍ സ്വന്തമാക്കിയാണ് തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കുതിപ്പ്. 408 പോയിന്റുമായി കിളിമാനൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.
379 പോയിന്റുമായി തിരുവനന്തപുരം നോര്‍ത്ത് മൂന്നാം സ്ഥാനത്ത് മികച്ച പ്രകടനം തുടരുകയാണ്. ആതിഥേയരായ ആറ്റിങ്ങല്‍ ഉപജില്ല 369 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. കൂടുതല്‍ പോയിന്റുകള്‍ നേടിയ സ്കൂളുകളുടെ പട്ടികയില്‍ രണ്ടാം ദിനത്തില്‍ വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു.
128 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ആദ്യദിനം ഒന്നാമതായിരുന്ന കടുവയില്‍ കെടിസിടി ഇഎംഎച്ച്എസ്എസിനെ കാര്‍മല്‍ സ്കൂള്‍ പിന്നിലാക്കിയത്. 123 പോയിന്റുമായി കെടിസിടി ഇഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 96 പോയിന്റുകള്‍ സ്വന്തമാക്കിയ കോട്ടണ്‍ഹിള്‍ ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസാണ് പോയിന്റ് പട്ടികയിലെ നിലവിലെ മൂന്നാം സ്ഥാനക്കാര്‍.