കേരളത്തിൽ ജാതി സെൻസസ് നടത്തണം: കെപിഎംഎസ്
1376368
Thursday, December 7, 2023 12:32 AM IST
തിരുവനന്തപുരം: കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് കേരള പുലയർ മഹാസഭ (കെപിഎംഎസ്) സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസ സമരം നടത്തി. കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് സമരം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അശോകൻ എ.കെ. നഗർ അധ്യക്ഷത വഹിച്ചു. ഭൂരഹിതരുടെ ഭവന ധന സഹായം 20 ലക്ഷം രൂപയാക്കുക, പട്ടിക ജാതി-വർഗ ആദിവാസി ഫണ്ടുകളിലെ തട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംഘടനയുടെ വൈസ് പ്രസിഡന്റ് ഒ.കെ. ബിജു, അസിസ്റ്റന്റ് സെക്രട്ടറി റെജി പേരൂർക്കട, സി. ശശി, രജി തുടങ്ങിയവർ പ്രസംഗിച്ചു.