അമൃത വിശ്വ വിദ്യാപീഠത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചു
1376367
Thursday, December 7, 2023 12:32 AM IST
തിരുവനന്തപുരം: അമൃത വിശ്വ വിദ്യാപീഠത്തിൽ എൻജിനീയറിംഗ്-2024 പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് http s://www.amrita.edu/btech എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
അമൃത എൻജിനീയറിംഗ് 2024 പ്രവേശന പരീക്ഷയിൽ നേടിയ റാങ്കിനെയോ അല്ലെങ്കിൽ ജെഇഇ മെയിൻസ് 2024ന്റെയോ അടിസ്ഥാനത്തിലാണ് അമൃതപുരി, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, അമരാവതി, മൈസൂരു, നാഗർകോവിൽ എന്നിവിടങ്ങളിലെ ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം.
അപേക്ഷകന് എഇഇഇ 2024 റാങ്കും ജെഇഇ മെയിൻസ് 2024 ശതമാനവും, രണ്ടും ഉണ്ടെങ്കിൽ സ്കോളർഷിപ്പിനൊപ്പം ഉയർന്ന മുൻഗണനയോടെ ബ്രാച്ചിൽ പ്രവേശിക്കാൻ സാധ്യതയേറും. രണ്ട് ഘട്ടങ്ങളിലായാണ് പ്രവേശന പരീക്ഷ. ആദ്യഘട്ടം 2024 ജനുവരി 19 മുതൽ 22 വരെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ഘട്ടം 2024 മെയ് 10 മുതൽ 14 വരെയും നടത്തും.