പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 12 വർഷം തടവും പിഴയും
1376366
Thursday, December 7, 2023 12:32 AM IST
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മാറനല്ലൂർ പെരുമ്പഴുതൂർ കുഴിവിള ജയാ ഭവനിൽ പിന്റു എന്ന ബ്രിട്ടോ വീ ലാൽ (37) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി രമേശ് കുമാർ ശിക്ഷിച്ചത്. 2010 ലാണ് കേസിനാസ്പദമായ സംഭവം.
ഒന്നാംപ്രതി ഇയാളുടെ മാതാവായ രണ്ടാം പ്രതിയെ കൊണ്ട് വിളിപ്പിച്ച് അതിജീവിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. തുടർന്ന് ഗർഭിണിയായ അതിജീവിതയെ ഗർഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക നൽകുകയും ശേഷം അബോർഷൻ ആകുകയും ചെയ്തു. പോലീസിൽ പെൺകുട്ടി നൽകിയ പരാതിയിലായിരുന്നു അന്വേഷണവും അറസ്റ്റും നടന്നത് .
പിഴ തുക അതിജീവിതയ്ക്ക് നൽകണം. അല്ലെങ്കിൽ ഒമ്പത് മാസം കൂടെ തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡീ .ആർ.പ്രമോദ് ഹാജരായി.