കാരക്കോണം - അമരവിള റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു
1376365
Thursday, December 7, 2023 12:32 AM IST
വെള്ളറട: കാരക്കോണം -അമരവിള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളും അറ്റകുറ്റപണികൾക്കായി അധികൃതർ ഏറ്റെടുത്തെങ്കിലും ഓട നിർമാണം നടക്കാത്തതിനാൽ പ്രദേശത്ത് മഴസമയങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു.
ഇതേതുടർന്ന് ധനുവച്ചപുരം, നെടിയാംകോട് പ്രദേശങ്ങളിലെ റോഡരികിലെ വീടുകൾക്കും കടകൾക്കും ഉള്ളില്‍ വെള്ളം കയറുന്നതായി പരാതിയുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനു മുമ്പാണ് പ്രദേശത്ത് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കടകളുടെയും വീടുകളുടെയും ഭാഗങ്ങള്‍ ഇടിച്ചു നീക്കിയത്.
ഇതേതുടർന്നാണ് പ്രദേശത്തെ ഓടകൾ നികന്നതും വെള്ളക്കെട്ട രൂക്ഷമാകുന്നതും. നിരവധി സ്കൂളും കോളജുകളും പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രവര്‍ത്തി ദിവസങ്ങളില്‍ ആള്‍ത്തിരക്കും വാഹന തിരക്കും കൂടുതലാണ്. ഇതിനാൽതന്നെ റോഡിന്റെ ശോച്യാവസ്ഥകാരണം വാഹന അപകടങ്ങളും വർധിക്കുകയാണിവിടെ.