പ്ലാറ്റിനം എവേര വർഷാവസാന കളക്ഷനുകൾ പുറത്തിറക്കി
1376364
Thursday, December 7, 2023 12:18 AM IST
തിരുവനന്തപുരം: പ്ലാറ്റിനം എവേര തങ്ങളുടെ വർഷാവസാന കളക്ഷനുകൾ പുറത്തിറക്കി. സ്റ്റൈലിംഗ് പ്ലാറ്റിനം കമ്മലുകൾ, റിസ്റ്റ് വെയറുകൾ, നെക്ക്ലേസുകൾ, മോതിരങ്ങൾ എന്നിവയാണ് പുതിയ കളക്ഷനിലുള്ളത്. കുടുംബയോഗങ്ങൾ, ക്രിസ്മസ് പാർട്ടികൾ, ഗ്ലാമറസ് ന്യൂ ഇയർ ഈവ് എന്നിങ്ങനെ ഏത് അവസരത്തിനും യോജിച്ച ആഭരണങ്ങൾ ആണ് എവേര വർഷാവസാന കളക്ഷനിലുള്ളത്.
സീസണിലെ ഏറ്റവും പുതിയ പ്ലാറ്റിനം എവേര സ്ത്രീകൾക്കായി അതിമനോഹരമായി രൂപകല്പന ചെയ്ത പ്ലാറ്റിനം ആഭരണങ്ങളുടെ ഒരു ക്യൂറേറ്റഡ് അനുഭവം വാഗ്ദാനം ചെയ്യുന്നു. പുതിയ പ്ലാറ്റിനം എവേര വർഷാവസാന കളക്ഷനുകൾ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാണ്.