സുഹൃത്തുക്കളെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
1376360
Thursday, December 7, 2023 12:18 AM IST
പേരൂര്‍ക്കട: ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ കല്ലടിമുഖം പള്ളാത്തു കടവിനു സമീപത്തുവച്ച് സുഹൃത്തുക്കളെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. കല്ലടിമുഖം മുട്ടത്തുവരമ്പ് ഇളമുടുമ്പ് വീട്ടില്‍ ഡയമണ്ട് കുട്ടന് എന്നുവിളിക്കുന്ന ആദര്‍ശ് (28) ആണ് അറസ്റ്റിലായത്.
മൂന്നിനാണ് കേസിന്നാസ്പദമായ സംഭവം. സ്ഥലത്തുണ്ടായിരുന്ന അഭിജിത്ത്, മനു എന്നിവരെയാണ് ആദര്‍ശ് ഇരുമ്പുവടിക്ക് ആക്രമിച്ചത്. മനുവിന്റെ ബൈക്ക് ആദര്‍ശ് ചവിട്ടി താഴെയിട്ടു.
ഇത് അഭിജിത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരെും തമ്മിൽ സംഘർഷമുണ്ടായത്. സ്റ്റേഷന് പരിധിയിലെ നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ആദര്‍ശെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.