അനുസ്മരണ സമ്മേളനം
1376359
Thursday, December 7, 2023 12:18 AM IST
നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവായിരുന്ന രാധാകൃഷ്ണൻ നായരുടെ ചരമവാർഷികം ആചരിച്ചു. മാർക്കറ്റ് ജംഗ്ഷനിൽ നടത്തിയ യോഗത്തിൽ രാധാകൃഷ്ണൻ നായരുടെ ചായ ചിത്രത്തിനു മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
യോഗം മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി. അഡ്വ. എൻ ബാജി ഉദ്ഘാടനം ചെയ്തു. ആനാട് ജയചന്ദ്രൻ .അർജുനൻ. ഷിനുനെട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.