മിൽമ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാർ ഉടൻ നടപ്പാക്കണം: എം.വിൻസന്റ് എംഎൽഎ
1376358
Thursday, December 7, 2023 12:18 AM IST
വെഞ്ഞാറമൂട്: മിൽമ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാർ ഉടൻ നടപ്പാക്കണമെന്ന് എം.വിൻസെന്റ് എംഎൽഎ. ആൾ കേരള മിൽമ എംപ്ലോയീസ് ഫെഡറേഷൻ ഐഎൻടിയുസി നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ഐഎൻടിയുസി സംസ്ഥാന ജോയിൻ സെക്രട്ടറി വെഞ്ഞാറമൂട് സുരേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന ട്രഷറർ ഭവനചന്ദ്രൻ നായർ , സത്യപാലൻ , നീലികുളം രാജു , മനു, വി.ജെ.ജോസഫ്, കെ.എൻ.നാസർ, കരകുളം അനി , ശ്രീകണ്ഠൻ, സുധീപ് കുമാർ എന്നിവർ പ്രസംഗിച്ചു.